തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ
Apr 28, 2023 11:17 PM | By PointViews Editr

 കണ്ണൂർ: അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും ഇന്നലെ തുറന്നെങ്കിലും വിലവർധനയിൽ പ്രതിഷേധിച്ച് യുവജന സംഘടനകളും കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസസ് അസോസിയേഷനും ടിപ്പർ തൊഴിലാളി യൂണിയനും ഗവൺമെന്റ് കോൺടാക്ട് ഫെഡറേഷനും അടപ്പിച്ചു. ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധിപ്പിച്ച വില പ്രകാരം വിൽപ്പന നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഏപ്രിൽ ഒന്നുമുതലാണ് കണ്ണൂർ ജില്ലയിലെ ക്വാറികളും ക്രഷറുകളും അനിശ്ചിതകാല സമരം തുടങ്ങിയത് സംസ്ഥാനതലത്തിൽ ഏപ്രിൽ 17 മുതലും സമരം നടത്തി വരികയായിരുന്നു വ്യവസായ മന്ത്രി ബുധനാഴ്ച വിളിച്ചു ചേർത്ത യോഗത്തിലെ ധാരണ പ്രകാരം സമരം പില്‍വരിച്ചിരുന്നു ഇതിനെത്തുടർന്നാണ് ഇന്നലെ മുതൽ ക്വാറികൾ ക്വാറി ക്രഷർ കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത് .വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ് പ്രതിഷേധമുയർന്നത്. പഴയനിരക്കിൽ ഉത്പന്നങ്ങൾ നൽകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ അതിനു ക്വാറി ഉടമകൾ തയ്യാറാതെ വന്നതോടെ സ്ഥാപനങ്ങൾ പൂട്ടിച്ചു. ജില്ലയിലെ ക്വാറി ക്രഷർ ഉൽപന്ന ങ്ങൾക്ക് അന്യായമായി വില വർധിപ്പിച്ചതിനെതിരെ നടത്തുന്ന സമരം തുടരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ക്രഷർ ഉടമകളുടെ സംഘടന ഏകപക്ഷീയമായി വില കൂടിയ ഘട്ടത്തിലാണ് മുൻപിൽ സമരം ആരംഭിക്കുന്നത്. റോയൽറ്റി വർദ്ധനയ്ക്ക് ആനുപാതികമായ നിരക്ക് വർദ്ധനയോടെ ഉത്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നത്. ഈ തീരുമാനം അട്ടിമറിച്ചാണ് ജില്ലയിലെ ചില ക്രഷറുകൾ അന്യായമായി വില കൂട്ടിയിരിക്കുന്നത്. ജനങ്ങളെ വെല്ലുവിളിച്ച് ക്രഷർ പ്രവർത്തിപ്പിക്കാം എന്ന ഉടമകളുടെ ധാർഷ്ട്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് കാർ വിൽപ്പന്നങ്ങളുടെ വില കുറയ്ക്കണമെന്നും അല്ലെങ്കിൽ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സിപിഎമ്മിന്റെ മുന്നറിയിപ്പ്. വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ച് ഏകപക്ഷീയമായി വിലവർധനയുമായി മുന്നോട്ടുപോകുന്ന പോകുന്ന ചില ക്വാറി ഉടമകളുടെ നടപടി പ്രതിഷേധം ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജൻ പറഞ്ഞു. റോയൽറ്റി ഫീസിനത്തിലെ വർദ്ധനയ്ക്ക് ആനുപാതികമായി മാത്രമേ വില വർദ്ധിപ്പിക്കാവൂ എന്ന തടക്കമുള്ള ഒത്തുതീർപ്പ് വ്യവസ്ഥയാണ് ഉണ്ടായത്. എന്നാൽ ക്വാറികൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഈടാക്കിയ നിരക്ക് ഒത്തുതീർപ്പ് വ്യവസ്ഥയെ അനുസരിച്ചില്ല. ഒരു ഒരടിക്ക് 2.83 രൂപയാണ് റോയൽ ഫീസ് ഇന്നലെ ത്തിലെ വർധന. ക്വാറി ഉടമകൾ ഈടാക്കിയത് 9 രൂപ മുതൽ 16 രൂപ വരെയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജയരാജൻ പറയുന്നത്. വർദ്ധിപ്പിച്ച വിലയ്ക്ക് വില്പന നടത്തിയാൽ ക്യറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ,ടിപ്പർതൊഴിലാളി യൂണിയൻ, ഗവൺമെന്റ് കോൺടാക്ട്സ് ഫെഡറേഷൻ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു .വില വർധന മൂലം പല കരാർ പണികളും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയും നഷ്ടവും ഉണ്ടാകുന്നു. ന്യായമായയമായ വില വർധന അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്പോൾ അമിതമായി വർദ്ധിപ്പിച്ച വിലകുറക്കാതെ പക്ഷം സമരം തുടരുമെന്ന് ഭാരവാഹികളായ പി.വി.പൗലോസ്, പി ദീപാകരൻ, ജിതിൻപുത്തൻ പുരിയിൽ, മൈക്കിൾ ആമക്കാട്ട്, ടോമി വട്ടോളി എന്നിവർ അറിയിച്ചു.

Organizations by closing open quarries and crushers

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
Top Stories